ചെങ്ങന്നൂർ: റിട്ട. പോസ്റ്റ്മാസ്റ്റർ കൊഴുവല്ലൂർ തെങ്ങും തറയിൽ ടി.എ. തോമസ് (അവറാച്ചൻ - 93) അന്തരിച്ചു. സംസ്കാരം പിന്നീട് കൊടുകുള കരോട് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ.
ഭാര്യ: കൊട്ടറ തെങ്ങുംവിളയിൽ ഏലിക്കുട്ടി എബ്രഹാം (ജോണിക്കുട്ടി ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥന്റെ മൂത്ത സഹോദരി). മക്കൾ: സുശീല, സുജ, അജി.
മരുമക്കൾ: എ.വി. കോശി (കുന്നത്തൂർ), റവ. എസ്. ജോർജ് (വികാരി പെരിങ്ങല്ലൂർ മാർത്തോമ്മാ ഇടവക), സോജ അട്ടയികുളത്തു. മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ് അന്തരിച്ച ടി.എ. തോമസ്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺകുട്ടി - 914 216 5370.